ഉദിനൂര്‍: ഉദിനൂര്‍ സെന്‍ട്രലില്‍ മദ്യപ, പൂവാല ശല്യം സൈ്വര ജീവിതം കെടുത്തുന്നു. രാപകല്‍ ഭേദമന്യേ മദ്യപിച്ച് ബഹളം വയ്ക്കുന്ന യുവാക്കള്‍ കച്ചവട സ്ഥാപനങ്ങള്‍ക്കും, സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കും, സമീപവാസികള്‍ക്കും ഭീഷണിയായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഉദിനൂര്‍ സെന്‍ട്രല്‍ എ.യു.പി.സ്‌കൂള്‍ ജൂബിലി ആഘോഷങ്ങള്‍ക്കിടയില്‍ പെണ്‍കുട്ടികളുടെ മേക്കപ്പ് റൂമിനടുത്ത് നില്‍ക്കുകയായിരുന്ന സംഘത്തെ നീക്കുവാനുള്ള അധ്യാപകരുടെയും രക്ഷിതാക്കളുടെയും ശ്രമം ഇവര്‍ ഭീഷണിപ്പെടുത്തി ചെറുത്തു. സ്‌കൂള്‍പറമ്പിലും തൊട്ടടുത്ത ഒഴിഞ്ഞ പറമ്പുകളിലും രാത്രികാലത്തു നടക്കുന്ന പരസ്യ മദ്യപാനവും ബഹളവും പരിസരവാസികള്‍ക്ക് ശല്യമായിത്തീര്‍ന്നിട്ടുണ്ട്. സ്‌കൂള്‍ വിടുന്ന നേരങ്ങളില്‍ ചില സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പെണ്‍കുട്ടികളെ കമന്റടിക്കുന്നതും പതിവാണ്. പോലീസ് പട്രോളിംഗ് കര്‍ശനമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Print this news




2009
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ വാര്‍ത്തയെ കുറിചുള്ള നിങ്ങളുടെ അഭിപ്രായം ഇവിടെ ടൈപ്പ് ചയ്യുക. അതിനു ശേഷം “അഭിപ്രായം ഇങ്ങനെ” എന്ന ഒപ്ഷനില്‍ നിന്നും “നാമം” സെലെക്റ്റ് ചെയ്ത് പേര് നല്‍കുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ താഴെയുള്ള "Malayalam Typewriter" ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ടൈപ്പ് ചെയ്തതിനു ശേഷം copy ചെയ്തു comment ബോക്സില്‍ paste ചെയ്യുക.
Malayalam Typewriter
Comment box
for English directly type into comment box