ത്യക്കരിപ്പൂര്‍: കാറിലെത്തിയ സംഘം ഡി.വൈ.എഫ്.ഐ. നേതാവിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു. പരിക്കേറ്റ ഡി.വൈ.എഫ്.ഐ ത്യരക്കരിപ്പൂര്‍ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റും തെക്കെ ത്യക്കരിപ്പൂര്‍ വില്ലേജ് സെക്രട്ടറിയുമായ എളമ്പച്ചിയിലെ പി. അനില്‍കുമാറി(30)നെ പയ്യന്നൂരിലെ സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്‌ച രാത്രി കരവളത്തെ ബന്ധുവീട്ടില്‍ നിന്ന് എളമ്പച്ചിയിലെ സ്വന്തം വീട്ടിലേക്ക് സൈക്കിളില്‍ പോകവെയാണ് സംഭവമെന്നു പറയുന്നു. കാറില്‍ മാരകായുധങ്ങളുമായി എത്തിയ സംഘം സൈക്കിള്‍ തടഞ്ഞു നിര്‍ത്തി അനില്‍കുമാറിനെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നുവെത്ര. ഓടുന്നതിനിടെ ഇയാള്‍ക്ക് പരിക്കേറ്റു. അക്രമത്തിനു പിന്നില്‍ എന്‍.ഡി.എഫാണെന്നു ഡി.വൈ.എഫ്.ഐ നേതാക്കള്‍ ആരോപിച്ചു.
Print this news




2009
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ വാര്‍ത്തയെ കുറിചുള്ള നിങ്ങളുടെ അഭിപ്രായം ഇവിടെ ടൈപ്പ് ചയ്യുക. അതിനു ശേഷം “അഭിപ്രായം ഇങ്ങനെ” എന്ന ഒപ്ഷനില്‍ നിന്നും “നാമം” സെലെക്റ്റ് ചെയ്ത് പേര് നല്‍കുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ താഴെയുള്ള "Malayalam Typewriter" ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ടൈപ്പ് ചെയ്തതിനു ശേഷം copy ചെയ്തു comment ബോക്സില്‍ paste ചെയ്യുക.
Malayalam Typewriter
Comment box
for English directly type into comment box