ത്രിക്കരിപ്പൂർ: കഴിഞ്ഞ ദിവസം പൊറോപ്പാട് വെച്ച് നടന്ന പൊറോപ്പാട് മഹല്ലിൽ നിന്നുള്ള പ്രവാസികളുടെ ഒത്ത് ചേരൽ നവ്യാനുഭവമായി മാറി. പൊറോപ്പാട് ബദർ മസ്ജിദ് - മദ്രസ്സ മാനേജ്മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പ്രവാസി സംഗമം സംഘടിപ്പിച്ചത്. വിദേശ രാജ്യങ്ങളിലുള്ള പോഷക സംഘടനാ പ്രവർത്തകരെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ സംഘമം പലർക്കും പരിചയം പുതുക്കലിന്റെയും ബാല്യകാല ഓർമ്മകളിലേക്ക് സഞ്ചരിക്കാനും സാധിച്ചതായി പലരും അഭിപ്രായപ്പെട്ടു. ചടങ്ങിൽ എം. എ.സി കുഞ്ഞബ്ദുള്ള ഹാജി അദ്ധ്യക്ഷത വഹിച്ചു. മഹല്ലിന്റെ സാമ്പത്തിക ഭദ്രതക്ക് വിദേശകമ്മിറ്റികളുടെ നേതൃത്വത്തിൽ സ്ഥിരവരുമാനത്തിനുള്ള സംവിധാനം രൂപപ്പെടുത്താൻ സംഗമത്തിൽ ധാരണയായി. വി.എൻ.പി.അബ്ദുൾ റഹിമാൻ ചർച്ചകൾക്ക് നേതൃത്വം നൽകി. വിവിധ ശാഖാ കമ്മിറ്റികളെ പ്രതിനിധീകരിച്ച് ഇല്ലാസ് ഹാജി (സിംഗപ്പൂർ0, ഷാഫി, സാദിഖ്, സി.സി. സുഹൈൽ, (സാബ), സൈനുൽ ആബിദ്, താജുദ്ധീൻ എൻ.കെ.പി, അബ്ദുള്ള. എം.കെ (മലേഷ്യ) സക്കരിയ്യ.പി.പി ഇസ്‌ഹാഖ്. പി.പി (കുവൈത്ത്), സലാം.പിപി (അൽ-ഐൻ), എം.എ.സി. അബ്ദുള്ള ഹാജി, കെ. അമീറലി, താഹിറലി പൊറോപ്പാട്, ഹാരിസ് വി.പി.എം, ഷാജഹാൻ എസ്.കെ.പി, ഫൈസൽ.ടി, സമീർ.കെ.വി, ജസീർ എം.ടി.പി (ദുബൈ) സുലൈമാൻ ഹാജി, മുഹമ്മദ് കുട്ടി മൌലവി, ഹനീഫ ഹാജി, സജ്ജാദ് ഒ.ടി. (അബൂദാബി) എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Print this news




2009
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ വാര്‍ത്തയെ കുറിചുള്ള നിങ്ങളുടെ അഭിപ്രായം ഇവിടെ ടൈപ്പ് ചയ്യുക. അതിനു ശേഷം “അഭിപ്രായം ഇങ്ങനെ” എന്ന ഒപ്ഷനില്‍ നിന്നും “നാമം” സെലെക്റ്റ് ചെയ്ത് പേര് നല്‍കുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ താഴെയുള്ള "Malayalam Typewriter" ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ടൈപ്പ് ചെയ്തതിനു ശേഷം copy ചെയ്തു comment ബോക്സില്‍ paste ചെയ്യുക.
Malayalam Typewriter
Comment box
for English directly type into comment box