തൃക്കരിപ്പൂര്‍ വര്‍ത്തകള്‍

ഉളിയം കടവിനും രാഷ്‌ട്രീയം. ഇന്ന് എല്‍.ഡി.എഫിന്റെ സമര സ്‌മൃതി

[ ]


തൃക്കരിപ്പൂര്‍: സ്വാതന്ത്യ സമരത്തിന്റെ ചരിത്രത്തില്‍ ത്രിക്കരിപ്പൂരിന്റെ പഞ്ചായത്തിന്റെ നാമം തങ്കലിപികളില്‍ എഴുതി ചേര്‍ത്ത ഒളവറ ഉളിയം കടവ് ഒരു വ്യാഴവട്ടക്കാലത്തിന് ശേഷം വീണ്ടൂം ശ്രദ്ധാ കേന്ദ്രമാവുകയാണ്. കഴിഞ്ഞ ആഴ്ച ത്രിക്കരിപ്പൂര്‍ പഞ്ചായത്ത് ഭരണ സമിതി ഇവിടെ സ്‌മൃതി മണ്ഡപം നിര്‍മ്മിക്കാന്‍ തറക്കല്ലിട്ടതോടെയാണ് ഉളിയം കടവ് വീണ്ടും പത്രവാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങിയത്. ഇതിന്റെ പിന്തുടര്‍ച്ചയെന്നോണം സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന് ആവേശവും കരുത്തും പകര്‍ന്ന ഒളവറ ഉളിയംകടവില്‍ സെപ്‌റ്റംബര്‍ എട്ട് ബുധനാഴ്ച വൈകീട്ട് എല്‍.ഡി.എഫ് ത്രിക്കരിപ്പൂര്‍ പഞ്ചായത്ത് കമ്മിറ്റി ഉപ്പുസത്യാഗ്രഹ സമരസ്മൃതി സംഘടിപ്പിക്കുന്നു. ചടങ്ങില്‍ ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്ത സമര സേനാനി ഒ.ചെറിയമ്പുവിനെ ആദരിക്കും. കെ.കേളപ്പന്റെ നേതൃത്വത്തില്‍ ഉളിയത്തിന്റെ കിഴക്കേ കരയില്‍ ഉപ്പുസത്യാഗ്രഹം നടക്കുമ്പോള്‍ കെ.സി.കോരന്റെ നേതൃത്വത്തിലാണ് ഇവിടെ ഉപ്പ് കുറുക്കല്‍ സമരം നടന്നത്. ഇതുവഴി ഒളവറ പ്രദേശവും ദേശീയ സമരത്തിന്റെ ഭാഗമാവുകയായിരുന്നു. കണ്ടല്‍ ച്ചെടികളും ജലസസ്യങ്ങളും വളര്‍ന്നുനില്‍ക്കുന്ന ഉളിയംകടവ് വിനോദ സഞ്ചാരത്തിന് ഏറെ സാധ്യതയുള്ളതാണ്.
കഴിഞ്ഞദിവസം പഞ്ചായത്ത് ഇവിടെ നിര്‍മിക്കുന്ന സ്മാരക സ്തൂപത്തിന് തറക്കല്ലിട്ടപ്പോല്‍ ഈ പരിപാടിയില്‍ നാട്ടുകാരേയും ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തവരേയും അവരുടെ കുടുംബങ്ങളേയും പങ്കെടുപ്പിച്ചിരുന്നില്ലെന്ന് പരാതിയുണ്ടായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തതോട് കൂടി ഉളിയം കടവ് വിഷയം വീണ്ടൂം കുറച്ച് കാലം പത്രക്കോളങ്ങളില്‍ കണ്ടേക്കാം ജാതി മത കക്ഷി ഭേദമെന്യേ ദേശീയ വികാരം ഉണര്‍ത്തേണ്ടുന്ന സ്വാതന്ത്ര്യ സമര സ്മൃതിയെ തൃക്കരിപ്പൂര്‍ പഞ്ചായത്ത് ഭരണത്തിന്റെ ചുമതല വഹിക്കുന്ന ചിലര്‍ പോക്കറ്റ് പരിപാടിയായി ചുരുക്കിയെന്ന് എല്‍.ഡി.എഫ്. യോഗം ആരോപിച്ചു. യോഗത്തില്‍ എം.ഗംഗാധരന്‍ അധ്യക്ഷനായി. വി.പി.പി.മുസ്തഫ, പി.കുഞ്ഞമ്പു, എം.രാമചന്ദ്രന്‍, കെ.മനോഹരന്‍, സി.ബാലന്‍ എന്നിവര്‍ സംസാരിച്ചു.

അക്കേഷ്യ മരങ്ങള്‍ മുറിച്ച് മാറ്റാന്‍ മന്ത്രിയുടെ നിര്‍ദ്ദേശം ത്രിക്കരിപ്പൂരില്‍ നടപ്പിലായില്ല

[ ]


തൃക്കരിപ്പൂര്‍: സാമൂഹിക വനവത്കരണ പരിപാടിയുടെ ഭാഗമായി 30 വര്‍ഷം മുമ്പ് തൃക്കരിപ്പൂര്‍ പാതയോരത്ത് നട്ടുപിടിപ്പിച്ച അക്കേഷ്യമരങ്ങള്‍ ലേലംചെയ്ത് മുറിച്ചുമാറ്റുന്നതിന് വനം വകുപ്പ് നല്‍കിയ നിര്‍ദേശം തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ നടപ്പായില്ല. പാകമായ മരങ്ങള്‍ റോഡിലേക്കും വൈദ്യുതി ലൈനിലേക്കും കടപുഴകി വീണ് അപകടങ്ങള്‍ നിത്യസംഭവമായതിനെത്തുടര്‍ന്ന് മരം മുറിച്ചുമാറ്റണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായതിനെത്തുടര്‍ന്നാണ് മന്ത്രിയുടെ നിര്‍ദേശപ്രകാരം ഗ്രാമപ്പഞ്ചായത്തിന് നടപടി സ്വീകരിക്കാന്‍ അനുമതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, വാര്‍ഡംഗം, രണ്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്നിവര്‍ അംഗങ്ങളായ കമ്മിറ്റിയാണ് മരം മുറിച്ചുമാറ്റാനുള്ള നടപടി സ്വീകരിക്കേണ്ടത്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പിലിക്കോട് പഞ്ചായത്ത് അതിര്‍ത്തിയിലെ മരങ്ങള്‍ ലേലംചെയ്ത് വില്പന നടത്തിയിരുന്നു. തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ കമ്മിറ്റി രൂപവത്കരണംപോലും നടന്നിട്ടില്ല. മരം ലേലംചെയ്യുന്ന തുകയുടെ ഭൂരിഭാഗവും ഗ്രാമപ്പഞ്ചായത്ത് ഫണ്ടിലേക്കുള്ളതാണ്. നടക്കാവ് പോളി മുതല്‍ കൊയോങ്കര വരെയും ഇളമ്പച്ചിയിലുമാണ് മരങ്ങള്‍ ലേലംചെയ്ത്‌വില്‍ക്കാനുള്ളത്. നടക്കാവില്‍ മരം വൈദ്യുതിലൈനിലേക്ക് കടപുഴകി വീണ് അപകടം വരുത്തുന്നത്പതിവായിരിക്കുകയാണ്. നടക്കാവ് മുണ്ട്യ പരിസരത്ത് മരങ്ങള്‍ വൈദ്യുതിലൈനിലേക്കാണ് താഴ്ന്നുകിടക്കുന്നത്

പ്രേരക്‍മാരുടെ അലവന്‍സ് പുന:സ്ഥാപിക്കണം

[ ]

തൃക്കരിപ്പൂര്‍: സംസ്ഥാന സാക്ഷരതാമിഷന്‍ ലീപ്പ് കേരളയായിമാറിയ സാഹചര്യത്തില്‍ സാക്ഷരതാരംഗത്ത് പ്രവര്‍ത്തിച്ചുവന്നിരുന്ന സന്നദ്ധസംഘടനകളെയും പ്രേരക്മാരെയും ലീപ്പ് കേരളയില്‍നിന്ന് ഒഴിവാക്കിയ സര്‍ക്കാര്‍നയം പുനഃപരിശോധിക്കണമെന്നും സന്നദ്ധ പ്രേരക്മാര്‍ക്ക് നല്‍കിയിരുന്ന അലവന്‍സും ആനുകൂല്യങ്ങളും പുനഃസ്ഥാപിക്കണമെന്നും സംസ്ഥാന സാക്ഷരതാ സന്നദ്ധ സംഘം കൊ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഭാരവാഹികള്‍: കെ.കുഞ്ഞിക്കണ്ണന്‍ (ചെയ.), വിക്ടോറിയ കാട്ടക്കട, ഹരീന്ദ്രനാഥ് തായങ്കരി (വൈ. ചെയ.) വി.ആര്‍.വി. ഏഴോം (ജന. കണ്‍.) റജിതോമസ് പത്തനംതിട്ട (ട്രഷ.) എല്‍.ജയമോള്‍, എസ്.ശോഭനകുമാരി (ജോ. കണ്‍.).

കാര്യങ്കോട് പുഴയില്‍ ‘ചാടിയ’ ഓട്ടോ ഡ്രൈവര്‍ ആലപ്പുഴയില്‍ കമുകിയുടെ വീട്ടില്‍ സുഖവാസത്തില്‍

[ ]

ത്രിക്കരിപ്പൂര്‍: കഴിഞ്ഞ ദിവസം ഒരു നാടിനെ മുഴുവനായി മുള്‍ മുനയില്‍ നിര്‍ത്തി ആത്മഹത്യ കുറിപ്പ്‌ എഴുതി വെച്ച്‌ പുഴയില്‍ ചാടിയതായി സംശയിക്കെപട്ട ഓട്ടോ ഡ്രൈവറെ ആലപ്പുഴയിലെ കാമുകിയുടെ വീട്ടില്‍ കണ്ടെത്തി. ചെറുവത്തൂര്‍ മുണ്ടക്കണ്ടത്തെ ഓട്ടോഡ്രൈവറും പി.ചന്തന്‍-പി.വി. മാധവി ദമ്പതികളുടെ മകനുമായ സി.ബി. ഷൈജുവിനെ(26)യാണ് ആലപ്പുഴയിലെ കാമുകിയുടെ വീട്ടില്‍ ചൊവ്വാഴ്‌ച വൈകിട്ട്‌ കണ്ടെത്തിയത്‌.

കാര്യങ്കോട്‌ പാലത്തിന്‌ തെക്ക്‌ ഭാഗത്തായി റോഡരികില്‍ നിര്‍ത്തിയിട്ട ഷൈജുവിന്റെ ഓട്ടോറിക്ഷയില്‍ നിന്നും ആത്മഹത്യ കുറിപ്പ്‌ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ യുവാവിന്‌ വേണ്ടി പുഴയില്‍ തിരച്ചില്‍ നടത്തി വരുന്നതിനിടയിലാണ്‌ ആലപ്പുഴയിലെ കാമുകിയുടെ വീട്ടില്‍ ഉള്ളതായി പോലീസിന്‌ വിവരം ലഭിച്ചത്‌. നാല്‌ മാസം മുമ്പാണ്‌ ഷൈജുവിന്റെ വിവാഹം നടന്നത്‌. വീട്ടുകാരുടെ നിര്‍ബന്ധ പ്രകാരമായിരുന്നു വിവാഹം. ഷൈജുവിന്‌ ആലുപ്പുഴയിലെ യുവതിയുമായി സ്‌നേഹ ബന്ധമുണ്ടായിരുന്നു. ഇതിനിടയിലാണ്‌ വീട്ടുകാരുടെ നിര്‍ബന്ധപ്രകാരം ചാന്തമത്തെ യുവതിയുമായി വിവാഹം നടന്നത്‌. അതിതിനിടയിലാണ്‌ എല്ലാംവരെയും പറ്റിച്ച്‌ കൊണ്ട്‌ ഷൈജു ആത്മഹത്യ നാടകം ഒരുക്കി ആലപ്പുഴയിലേക്ക്‌ മുങ്ങിയത്‌.
ഞായറാഴ്‌ച രാത്രി സുഹ്യത്തുകളുടെയും ബന്ധുകളുടെയും മൊബൈല്‍ ഫോണിലേക്ക്‌ ആത്മഹത്യ ചെയ്യുമെന്നുള്ള സന്ദേശം അയച്ചിരുന്നു. യുവാവിന്റെ മൊബൈല്‍ ഫോണിന്റെ കോളുകള്‍ പരിശോധിച്ചാണ്‌ യുവാവ്‌ ആലപ്പുഴയില്‍ ഉള്ളതായി പോലീസ്‌ കണ്ടെത്തിയത്‌. യുവാവ്‌ പുഴയില്‍ ചാടിയതായി സംശയിച്ച തിങ്കളാഴ്‌ച രാവിലെ മുതല്‍ നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും കാര്യങ്കോട്‌ പുഴയില്‍ തിരച്ചല്‍ നടത്തി വരികയായിരുന്നു. എല്ലാവരെയും ആത്മഹത്യ ചെയ്‌തതായി വിശ്വസിപ്പിച്ച്‌ ആലുപ്പുഴയിലെ കാമുകിക്കൊപ്പം സുഖമായി കഴിയാനായിരുന്നു യുവാവിന്റെ ആത്മഹ്യത നാടകം.

ഉടുംബുന്തലയിലെ ആദ്യ പൈലറ്റിന്നു പിറന്ന നാടിന്‍റെ ആദരം

[ ]

തൃക്കരിപ്പൂര്‍:ഉടുംബുന്തലയിലെ ആദ്യ പൈലറ്റിന്നു പിറന്ന നാടിന്‍റെ ആദരവ് ആത്മ ധൈര്യത്തിലൂടെ വിമാനം പറത്തല്‍ കോഴ്സ് പൂര്‍ത്തിയാക്കി നാട്ടിലെത്തിയ ഉടുംബുതല പുനത്തിലെ എം.ബി നസ്‌റുരുദ്ദീനെയാണ് പിറന്ന നാട് ആദരിച്ചത്. ചെറുപ്പം മുതലേ മെക്കാനിക്കില്‍ അതീവ താല്പര്യം കാണിച്ച നസ്‌റുദ്ദീന്‍ വിമാനം പറപ്പിക്കുക
ഏന്നുള്ളത് ആകാശത്തോളം ഉള്ള ആഗ്രഹമായിരുന്നു. വൈമാനികനാനുള്ള മനോധൈര്യം സ്കൂള്‍ പഠന കാലത്ത്തന്നെ മനസ്സില്‍ കുറിച്ചിട്ടായിരുന്നു പിന്നീടുള്ള പ്രവര്‍ത്തനം. ഉടുമ്പുന്തല എന്ന കുഗ്രാമത്തിന്റെ പേര് മാനത്തോളം ഉയര്‍ത്തിയതില്‍ നാട്ടുകാര്‍ക്കും സന്തോഷം. ഡിഗ്രി കഴിഞ്ഞപ്പോള്‍ പിതാവിനോട് വൈമാനികനാവാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഒട്ടും എതിര്‍ പറയാതെ സമ്മതിക്കുകയായിരുന്നു പിന്നീട് ലോകത്തിലെ ഏറ്റവും നല്ല പരിശീലന കേന്ദ്രമായ ഫിലിപ്പിയന്‍സിലേക്ക് യാത്ര. ഈ യാത്രയില്‍ നസ്‌റുദ്ദീന്‍ പൈലറ്റിനെ നോക്കി ഇത് പോലെ ഒരുനാള്‍ എനിക്കും വിമാനം പറത്താന്‍ കഴിയുമോ എന്ന ചിന്ത മനസ്സില്‍ ഇല്ലാതെയില്ല. ഇപ്പോള്‍ ഫോറിന്‍ ലൈസന്‍സാണ് ഭിച്ചിട്ടുള്ളത്, സെസ്ന 152 . 150 , 172 ഏന്നീ വിഭാഗത്തില്‍ പെട്ട വിമാനങ്ങള്‍ പറത്തിയിട്ടുള്ള നസ്‌റുദ്ദീന്‍ ഏല്ലാ വിമാനങ്ങളും പരത്താന്‍ കഴിയുമെന്ന് പറഞ്ഞു.
ഫോറിന്‍ ലൈസന്‍സ് കരസ്ത്‌സ്ഥമാക്കിയ നസ്‌റുദ്ദീന്‍ ഇന്ത്യന്‍ സിവില്‍ വ്യോമയാന പരീക്ഷ കഴിഞ മാസം ഏഴുതി ലൈസന്‍സിന് കാത്തിരിക്കുകയാണ്, സൌത്ത് ആഫ്രിക്കന്‍ എയര്‍ലൈന്‍സില്‍ പൈലറ്റ്‌ ആകുന്നതിനു വേണ്ടി അഭിമുഖം കഴിഞു കാത്തിരിക്കുകയാണ് ഇപ്പോള്‍, ഉടുംബുന്തലയിലെ സാമൂഹ്യ പ്രവര്‍ത്തകനായിരുന്ന പരേതനായ കെ.പി അബ്ദുറഹിമാന്റെ മകള്‍ അഫ്സതിന്റെയും മാവിലാ കടപ്പുറം സ്വദേശിയും ദുബായില്‍ വ്യാപാരിയുമായിരുമായ പി സി കുഞ്ഞി മൊയ്തീന്‍ കുട്ടിയുടെ മകനായ നസ്‌റുദ്ദീന്‍ ഉടുംബുന്തലയിലെ മാത്രമല്ല തൃക്കരിപ്പൂര്‍ പഞ്ചയത്തില്‍ തന്നെ ആദ്യത്തെ പൈലറ്റാണ്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.സി കമറുദ്ദീന്‍ നാടിന്‍റെ ഉപഹാരം നല്‍കി നസ്‌റുദ്ധീനെ ആദരിച്ചു, ജില്ലാ ലീഗ് പ്രസിടണ്ട് ചെര്‍ക്കളം അബ്ദുള്ള ,ജില്ലാ പഞ്ചായത്ത് പ്രസിടണ്ട് പി.ബി അബ്ദുല്‍ റസാക്ക് ഹാജി , ജില്ലാ ലീഗ് സെക്രട്ടറി ഏ.ജി.സി.ബഷീര്‍, വി.കെ ബാവ തുടങ്ങിയവര്‍ സംബന്ധിച്ചു

previous
 
SITE MAP
HOME
Trikarpur News Other News Abroad News Charamam News Pictures Articles
Articles Sub Job Vacancy Cartoon About us Contact us Font
2009 MYTRIKARPUR.COM| Designed by ISSU 007. [We are recommended to use Mozilla Firefox for better performance than IE explorer. Click here to download Firefox]